2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

കലയും സംസ്കാരവും

ഹരി: ശ്രീ ഗണപതയേ നമ:
ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ ആദ്യ സംരംഭം ആണിത് .ഞാന്‍ ഒരുപാടു ചിന്തിച്ചു എങ്ങനെ തുടങ്ങണം ?എന്തില്‍ തുടങ്ങണം ?അവസാനം അതിനൊരു ഉത്തരം തന്നത് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ മനോജ്‌ ആണ്.കലയെ കുറിച്ച് തന്നെ ആകാം എന്നൊരു അഭിപ്രായം.ഞാന്‍ ചിന്തിച്ചപോള്‍ ശരിയാണെന്ന് തോന്നി.അപ്പോള്‍ ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം

പലരും ഇന്ന് കലയെ അതിയായി സ്നേഹിക്കുന്നു.അതിലുപരി
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.അതില്‍ അഭ്യാസം നടത്തുന്നു.ചിലര്‍ ജീവിതമാര്‍ഗമാക്കുന്നു.എന്നാല്‍ അതിലൂടെ വളര്‍ന്നു വരുന്ന സംസ്കാരത്തെ പ്രോത്സഹിപ്പിക്കുന്നുണ്ടോ?എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമില്ലാതാകും.ആ സത്യം പലരും ചിന്തിച്ചിട്ടുണ്ടാവില്ല.ഒരു കല അഭ്യസിക്കാന്‍ ആദ്യം ആശാന്മാര്‍ തന്നെ ശിഷ്യരെ ഉപദേശിക്കുക നല്ല സംസ്കാരം വളര്‍ത്തിയെടുക്കാനാണ്.മിക്കവാറും അവര്‍ വളര്‍ന്നുവന്ന അല്ലെങ്കില്‍ അവര്‍ ശീലിച്ച സംസ്കാരം!അതില്‍ നല്ലതുണ്ടാവും മോശമുണ്ടാവാം .എന്നാല്‍ നമ്മള്‍ ചെയ്യേണ്ടത് എന്താണ്? നല്ലത് വശത്താക്കി ചീത്തയെ ഉപേക്ഷിക്കുക.അതിനു പകരം നമ്മള്‍ ചെയ്യുന്നതോ? നല്ലത് കാണാതെ മോശം വശത്തക്കും. എന്നിട്ട് സ്വയം മോശമായ സംസ്കാരം വളര്‍ത്തിയെടുക്കും.നാളെയുടെ കലകാരന്മാരവേണ്ട നമ്മള്‍ ഇത് ചെയ്യുന്നത് തീരെ അപഹാസ്യം ഉള്ള കാര്യമാണ്.

ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നുണ്ടാവും ഇപ്പോള്‍ ഇത് പറയേണ്ട ആവശ്യകതയെക്കുറിച്ച് .ഇന്ന് മലയാളസിനിമയില്‍ അരങ്ങേറുന്ന കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. വളരെ ബഹുമാന്യനായ അഭിനയതികവുള്ള ഇന്ത്യന്‍ സിനിമാലോകം തന്നെ ആരാധിക്കുന്ന മഹാനായ നടന്‍ "പദ്മശ്രീ തിലകന്‍ ".രാജ്യം പദ്മശ്രീ കൊടുത്തുവരെ ആദരിച്ച ഒരു നടനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ല.ആ നടന്റെ അന്‍പതിമൂന്ന് വര്‍ഷത്തെ ആശ്വാസപൂര്‍ണവും അത്ഭുതാവഹഹുമായ അഭിനയസപര്യയില്‍ ഇങ്ങനെ ഒരു തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.അദ്ദേഹത്തിന്റെ അവസരങ്ങള്‍ നിഷേധിക്കപെട്ടു എന്നദ്ദേഹം പറയുമ്പോള്‍ അതില്‍ ഒട്ടും കഴമ്പില്ല എന്ന് വിശ്വസിക്കാനാവുന്നില്ല.കാരണം അദ്ദേഹത്തിന് മുന്‍പും അവസരങ്ങള്‍ തട്ടിയെടുക്കുന്ന പാരകളെ കുറിച്ച് പ്രസ്താവനകള്‍ ധാരാളം വന്നിട്ടുണ്ട് .പക്ഷെ അതൊന്നും ഇത്ര പ്രേക്ഷകശ്രദ്ധ അല്ലെങ്കില്‍ മാധ്യമപ്രചാരം നേടിയിരുന്നില്ല.സിനിമാലോകത്തെ സാധാരണ ഗോസിപ്പുകള്‍ ആണെന്ന മട്ടില്‍ മലയാളികള്‍ തള്ളിക്കളഞ്ഞു.എന്നാല്‍ ഈ പ്രശ്നം ഉന്നയിച്ചിരിക്കുന്നത് സിനിമാലോകത്തെ മുതിര്‍ന്ന ഒരാളായ സാക്ഷാല്‍ തിലകനാണ്.അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സിനിമാലോകത്തെ മറ്റു മുതിര്‍ന്ന നടന്മാരെയാണ്.അപ്പോള്‍ ഇവിടെയുള്ള പ്രശ്നം തിലകന്റെ തൊട്ടുതാഴെയുള്ള തലമുറയില്‍പ്പെട്ടവരാണ്.അപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.തിലകന്‍ മലയാളസിനിമയില്‍ കുറെ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. അതില്‍ കുറെയെണ്ണം ഈ നടന്മാരുടെക്കൂടെയാണ്. അങ്ങനെയുള്ള ഇവരുടെയിടയില്‍ എങ്ങനെ ആരോഗ്യപരമല്ലാത്ത സ്പര്‍ധ കേറിവന്നു?എപ്പോള്‍ കേറിവന്നു?എന്നൊക്കെ ആലോചിക്കേണ്ടിയിരിക്കുന്നു.അത് വരും ദിനങ്ങളില്‍ കണ്ടറിയാം. പക്ഷെ ഞാനിവിടെ ചൂണ്ടി കാണിക്കുന്ന കാര്യം സംസ്കാരമാണ്.സത്യന്‍,പ്രേംനസീര്‍,മധു,തുടങ്ങിയ പ്രമുഖര്‍ മലയാളസിനിമയില്‍ രചിച്ചുവച്ചിട്ടുള്ള നല്ല സംസ്കാരമുണ്ട്.അത് എല്ലാ കാലത്തും അല്ലെങ്കില്‍ ഒരു കാലത്തും നശിപ്പിക്കപ്പെടാതെ നോക്കേണ്ടത് ഭാവി തലമുറയാണ്.അതുകൊണ്ട് അവരുടെ കാലത്തുതന്നെ മലയാളസിനിമയിലുണ്ടായിരുന്ന തിലകന്‍ ഒരിക്കലും അതിനു വീഴ്ച വരുത്തരുത്.ആ തിലകന്‍ ഇന്ന് മാധ്യമങ്ങളില്‍ സംസാരിക്കുന്ന ഭാഷ ശ്രദ്ധിച്ചുനോക്കു...തീരെ ഒരു സാധാരണ മലയാളിക്ക് യോജിക്കാത്ത രീതിയിലാണ്‌.സാഹചര്യം എന്തും ആയിക്കോട്ടെ തിലകനെ പോലുള്ള സീനിയറായ രാജ്യം പദ്മശ്രീ കൊടുത്താചാരിച്ച മറ്റു നടന്മാര്കും ഭാവി തലമുറയ്ക്ക് തന്നെ മാതൃക ആവേണ്ട തിലകന് ഇത് ഒട്ടും യോജിച്ചതല്ല.എത്ര ധെഷ്ഹ്യമുന്ടെന്കിലും അച്ഛന്‍ മക്കളെ ചീത്ത പറയുമ്പോള്‍ ഇത്തരം അപഹാസ്യം നിറഞ്ഞ വാക്കുകള്‍ ഉപയോഗിക്കാറില്ലല്ലോ .കാര്യം താരസംഘടനയായ് ആലോചിച്ചു പരിഹരിക്കെണ്ടാതല്ലേ?അതിനുപകരം ഭീഷണി മുഴക്കുന്ന സ്വരത്തില്‍ സംസരിക്കുകയാണോ വേണ്ടത്?പിന്നെ സംഘടനയായ അമ്മയ്ക്കും ഇതില്‍ പങ്കുണ്ട്. ഇത്രയും സീനിയര്‍ ആയ ഒരു നടന്‍ പരാതിപ്പെടുമ്പോള്‍ അതില്‍ വാസ്തവമുണ്ടോ എന്ന് അമ്മ പരിശോധിക്കാമായിരുന്നു.ഇത്ര വരെ എത്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.ഫെഫ്ക എന്ന സംഘടന വിലക്കെര്‍പ്പെടുതിയപ്പോള്‍ തന്നെ അമ്മ ചര്‍ച്ച ചെയ്തു പരിഹരിക്കനമായിരുന്നു.പിന്നെ ഫെഫ്കയുടെ തലപ്പത്തിരിക്കുന്ന ആള്‍ ഇന്നലെ വന്നു രണ്ടു മൂന്നു സിനിമ ചെയ്ത ആളാണ്‌.അദ്ദേഹത്തെക്കാള്‍ എത്രയോ മുതിര്‍ന്ന ആളായ തിലകന് മുന്‍തൂകം എല്ലാവരും കൊടുക്കണമായിരുന്നു.എന്തായാലും അധികം താമസിയാതെ പ്രശ്നം പരിഹരിച്ചു നല്ല സിനിമകളുമായി മലയാളസിനിമ മുന്നേരുമെന്നു പ്രത്യാശിക്കാം.പിന്നെ അവസരങ്ങള്‍ ഒരു കലാകാരനെ സംബന്ധിച്ച് വളരെ പ്രാധാന്യം നിറഞ്ഞതാണ്‌. അതുകൊണ്ട് നല്ല കലാകാരന്മാരെ ആരുടേയും വാക്ക് കേട്ട് തഴയതിരിക്കുക!!!!!!!കഴിവുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കുക !!!!പിന്നെ കലാകാരനും മനസിലാക്കേണ്ട ഒന്നുണ്ട്.അവസരങ്ങള്‍ ദൈവം തരുന്നതാണ്.അത് ഒരു ശക്തിക്കും തടയാനാവില്ല.കഴിവും പരിശ്രമാവുമുന്ടെങ്കില്‍ അവസരങ്ങള്‍ ദൈവം കൊണ്ടുതരും.ആ അവസരങ്ങള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കുക!പാഴാക്കാതിരിക്കുക!!!!!!! കലയും സംസ്കാരവും നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുക!!ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കുക!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!!!!!!!!!!!!!!!!!!!