Rhonda Byrne എഴുതിയ ‘The Secret’ ആണ് ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞത്. നല്ലൊരു inspiration തരുന്ന ഗ്രന്ഥമാണ്. ഇതിൽ അദ്ദേഹത്തിന്റെയും പല മേഖലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധരായ മനുഷ്യരുടെയും ചിന്താഗതിമാറ്റമുണ്ടായപ്പോൾ വന്ന ജീവിതാനുഭവങ്ങൾ വിവരിച്ചിരിക്കുന്നു. നല്ല ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ ഈ പുസ്തകത്തിന് കഴിഞ്ഞു എന്നാണ് എന്റെ വായനാനുഭൂതി. നമ്മുടെ ചിന്തയാണ് ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും ആധാരം എന്ന് അടിവരയിട്ടുറപ്പിക്കുന്നു. നമ്മൾ നെഗറ്റീവ് ചിന്തകൾക്ക് ഒരു അംശം പോലും മനസ്സിൽ സ്ഥാനം കൊടുക്കരുത്. എന്ത് ചിന്ത വന്നാലും അത് നമ്മുടെ ജീവിത്തിൽ സംഭവിക്കും. അതുകൊണ്ട് നല്ല ചിന്തകൾക്ക് മാത്രം സ്ഥാനം കൊടുക്കുക. ഒരു അംശം പോലും മറ്റു ചിന്തകൾക്ക് സ്ഥാനം കൊടുക്കരുത് എന്ന് പറയുന്നത്, അത് നമ്മുടെ നല്ല അനുഭവങ്ങൾ വരാനിരിക്കുന്നതിനെ തടയും അല്ലെങ്കിൽ വൈകിപ്പിക്കും. എല്ലാം പ്രപഞ്ചമാണ് തരുന്നത് എന്ന് ഇതിൽ പറയുന്നു. നമുക്ക് ആവശ്യമായുള്ളതെല്ലാം പ്രപഞ്ചത്തോട് പറയുക, തരുമോ ഇല്ലയോ എന്ന സംശയം കൂടാതെ വേണം പറയാൻ. അപ്പോൾ അത് പ്രപഞ്ചം നമുക്ക് തരും എന്നാണ് ഇതിലെ അനുഭവസ്ഥർ പറഞ്ഞുവെയ്ക്കുന്നത്.
നല്ല ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന ഈ പുസ്തകം രചിച്ച Rhonda Byrne ന് എന്റെ ഭാവുകങ്ങൾ . അതോടൊപ്പം ഇനി വരാനിരിക്കുന്ന കൃതികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു……… .……