എം കെ ഗംഗാധരൻ എഴുതിയ ‘റെയിൽ പാളങ്ങൾ’ എന്ന പുസ്തകം വായിച്ചു. ഒരു റെയിൽവേ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങളാണ് ഇതിൽ പ്രതിപാദ്യം. റെയിൽവേ ജോലിയും അതിലെ സൗഹൃദങ്ങളും ബുദ്ധിമുട്ടുകളും അതിനിടയിലൂടെയുള്ള അവിചാരിതമായി പരിചയപ്പെട്ട മേഴ്‌സിയോടുള്ള പ്രണയവും ഇതിൽ നിറഞ്ഞു നിൽക്കുന്നു. അതോടൊപ്പം മേഴ്‌സിയുടെ ജീവിതാനുഭവങ്ങളും സമാന്തരമായി മുന്നോട്ടു നയിക്കുന്നു. വീട്ടിൽ നിന്ന് പുറത്തു പോയി ജോലിയെടുക്കുന്ന ഒരു സ്ത്രീയുടെ ജീവിതം എത്രത്തോളം സാഹസികത നിറഞ്ഞതാണെന്ന് വിവരിക്കുന്നു. ജീവിതാനുഭവങ്ങൾ മനുഷ്യചിന്തയെ സ്വാധീനിക്കുന്നതും, അതിൽ ആദ്യം തോന്നുന്ന വെറുപ്പ് പിന്നീട് സ്നേഹമായി മാറുന്നതും , മറിച്ചു ആദ്യം തോന്നുന്ന സ്നേഹം പിന്നീട് വെറുപ്പായി മാറുന്നതുമായ ജീവിതത്തെ തികച്ചും യാഥാർത്ഥ്യസദൃശ്യമായി ചിത്രീകരിച്ചിരിക്കുന്നു. വായിച്ചു കഴിഞ്ഞപ്പോൾ മനോഹരമായ ഒരു അനുഭവകഥ പെയ്തിറങ്ങിയ ഒരു അനുഭൂതിയുണ്ടായി. സാധാരണക്കാരനായ ഒരു വായനക്കാരന് അവനവന്റെ അനുഭവങ്ങളെ ഇതുമായി താരതമ്യപ്പെടുത്താവുന്നതും ഇല്ലെങ്കിൽ ഭാവനയിൽ കാണാവുന്നതും, വളരെ ലളിതവൽക്കരിച്ചെഴുതിയ ഈ നോവലിൽ നിന്നും സാധിക്കുമെന്നതാണ് എന്റെ അനുഭവം. വായിക്കാത്തവർ ഇതൊന്നു വായിച്ചു അഭിപ്രായം പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എം കെ ഗംഗാധരന് എല്ലാവിധ ഭാവുകങ്ങൾ നേരുന്നതോടൊപ്പം ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.