കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ വായിച്ചു. അതിൽ പരാമർശ്ശിക്കുന്നപ്പോലെത്തന്നെ ഇതൊരു ആത്മകഥയെക്കാളുപരി അദ്ദേഹത്തിന്റെ ബാല്യം മുതൽ കണ്ടും അനുഭവിച്ചും പോന്ന ജാതിവ്യവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകമാണ്. പഴയ കാലത്തെ നമ്പൂതിരി കുടുംബങ്ങളിലെ അനീതികളെയും ദുഃസ്സഹമായ സാഹചര്യങ്ങളേയും അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. അതുമൂലം കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും ഒരുപാടു ദുരനുഭവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പഴയകാല രീതികളിൽ നിന്നും കാലത്തിനനുസൃതമായ പുരോഗമന മാറ്റത്തിലേക്കുള്ള നയിച്ച മഹദ്‌വ്യക്തിത്വങ്ങളിൽ അദ്ദേഹവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകൻ അല്ലെങ്കിൽ സാമൂഹ്യപ്രവർത്തകൻ 'ആദ്യം വീട് നന്നാക്കിയിട്ടു വേണം നാട് നന്നാക്കാൻ' എന്ന് പറയുന്നത് അദ്ദേഹത്തിന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. ആദ്യം സ്വന്തം വീട്ടിലും സമുദായത്തിലുമുള്ള അനീതികളെ തുരത്തിയ അദ്ദേഹം ഒരു നല്ല പുരോഗമന നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയും ആയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.
പഴയകാല ജീവിതസാഹചര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും വിശദമാക്കുന്ന ഈ പുസ്തകം ചരിത്രപഠനത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് ഞാൻ മനസിലാക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.