‘Life’s Amazing Secrets’ എന്ന ഗൗർ ഗോപാൽ ദാസ് എഴുതിയ പുസ്‌തകം വായിച്ചു. ജീവിതത്തിലെ പല സന്ദർഭങ്ങളും എങ്ങനെ അഭിമുഖീകരിക്കണം , അതുപോലെ ഒരാൾ ഏതൊക്കെ രീതിയിൽ പെരുമാറണം , സാമൂഹ്യസേവനങ്ങളിൽ ഏർപ്പെടണം ഇതെല്ലാം ഉൾപ്പെടുത്തി ഉദാഹരണസഹിതം വിശദീകരിക്കുന്ന ഒരു പ്രസിദ്ധീകരണം ആണ്. ഇദ്ദേഹം ഹരിപ്രസാദ് അയ്യർ എന്ന ആളുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നതും അതിനു ശേഷം തിരികെയുള്ള യാത്രയിൽ ഹരീഷ് പങ്കുവയ്ക്കുന്ന വിഷമങ്ങൾക്കും ജീവിതസാഹചര്യങ്ങൾക്കും ഉദാഹരണസഹിതം പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഗോപാൽ ദാസ് അവസാനം ഹരിപ്രസാദിന്റെ ജീവിതത്തിലെ വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒരു സംഭവത്തോടെയാണ് ഈ പുസ്തകവിവരണം അവസാനിപ്പിക്കുന്നത്. ജീവിതത്തിനെ ഒരു കാർ അതിന്റെ 4 ചക്രങ്ങളിൽ സമതുലനാവസ്ഥയിൽ നിൽക്കുന്ന പോലെ ആണ് ചിത്രീകരിക്കുന്നത്. ഒന്ന് ‘സ്വകാര്യ ജീവിതം’ രണ്ട് ‘ബന്ധങ്ങൾ’ മൂന്ന് ‘ഔദ്യോഗിക ജീവിതം’ നാല് ‘സമൂഹത്തിലേക്കുള്ള സംഭാവന’ എന്നിവയാണവ. മനുഷ്യൻ സന്തോഷ ജീവിതത്തിന് ആത്മീയത ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യവും ഉൾക്കൊള്ളിച്ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ പ്രചരിക്കുന്ന ഗൗർ ഗോപാൽ ദാസിന്റെ പ്രസംഗങ്ങൾ കേൾക്കാറുണ്ട്. ഈ പുസ്തകം അതുപോലെ തന്നെ പ്രചരിക്കട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഭാവി രചനകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു…….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.