2026 ഒക്‌ടോബർ 4, ഞായറാഴ്‌ച

നേതാജി സുഭാഷ് ചന്ദ്രബോസ് !

 

Dr.വിനി എ പരിഭാഷപ്പെടുത്തിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ അടർത്തി എടുത്ത ഒരു പുസ്തകം. അദ്ദേഹത്തിന്റെ കത്തുകളും അതിലൂടെയുള്ള സംഭാഷണങ്ങളും എല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ആശയം എത്ര മുൻപ് അദ്ദേഹം ആഗ്രഹിക്കുകയും അതിനായുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ജയിൽ വാസവും അതിനിടയിൽ ജർമൻ ജീവിതത്തിന് ഇടയിൽ പിറന്ന പ്രണയവും ഓരോ സ്ഥലത്തെ പ്രസംഗങ്ങളും  നെഹ്‌റു , ഗാന്ധിജി അവരുടെ ആശയങ്ങളോടുള്ള ഐക്യവും അനൈക്യവും എല്ലാം വിശദമാക്കിയുള്ള ഒരു പുസ്തകം. 


ഇന്ത്യയുടെ, അതിൽ നേതാജിയുടെ ചരിത്രാന്വേഷകർക്ക് മുതൽക്കൂട്ടാവുന്ന ഒരു പുസ്തകമായി എനിക്ക് തോന്നി.


                                      ...................................................................................................